മനോജ്കുമാർ നടരാജൻ സംവിധാനം ചെയ്യുന്ന തമിഴ് ത്രില്ലർ ചിത്രമാണ് വെൽവെറ്റ് നഗരം. ചിത്രം മാർച്ച് ആറിന് പ്രദർശനത്തിന് എത്തും. ചിത്രത്തിലെ ആദ്യ സ്നീക് പീക് വീഡിയൊ പുറത്തിറങ്ങി. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻറെ ട്രെയിലറിന് മികച്ച അഭിപ്രായം ആണ് ലഭിച്ചിരുന്നത്.മേക്കേഴ്സ് സ്റ്റുഡിയോയുടെ ബാനറിൽ അരുൺ കാർത്തിക്ക് ആണ് ചിത്രം നിർമിക്കുന്നത്.