ഡിന്നര്‍ ഡേറ്റിന് എത്തിയ രശ്മികയോടും വിജയ് ദേവരകൊണ്ടയോടും ആരാധകര്‍

ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ താരജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് എത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രശ്മിക നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള എന്‍ഗേജ്‌മെന്റ് വേണ്ടെന്ന് വച്ചത് വിജയ് കാരണമാണ് എന്ന വാര്‍ത്തകള്‍ വരെ എത്തിയിരുന്നു. എന്നാല്‍ വിജയ് തന്റെ സുഹൃത്ത് മാത്രമാണെന്നും ബ്രേക്കപ്പില്‍ നിന്നും തിരികെ എത്തുവാന്‍ ശ്രമിക്കുകയാണെന്നും രശ്മിക പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ, രശ്മികയും വിജയ്‌യും പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗ് ചെയ്യുകയാണെന്നും തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുംബൈയിലെ ഒരു റസ്‌റ്റോറന്റില്‍ ഇരുവരും ഒന്നിച്ച് ഡിന്നര്‍ കഴിക്കാനെത്തിയതാണ് പാപ്പരാസികളുടെ ക്യാമറയില്‍ പതിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!