സുസ്മിത സെന്നും കാമുകനും വേര്‍പിരിഞ്ഞു

സുസ്മിത സെന്നും കാമുകന്‍ റോഹ്‌മാനും വേര്‍പിരിഞ്ഞു. 2018 മുതല്‍ പ്രണയത്തില്‍ ആയിരുന്ന ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. സുസ്മിത തന്നെയാണ് റോഹ്‌മാന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് തങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

”സുഹൃത്തുക്കളായിട്ട് ആയിരുന്നു ഞങ്ങളുടെ തുടക്കം, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു!! എന്നാല്‍ ആ ബന്ധം അവസാനിച്ചു… സ്‌നേഹം തുടരുന്നു” എന്നാണ് സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഊഹാപോഹങ്ങള്‍ വേണ്ട, ഓര്‍മ്മകല്‍, നന്ദി, സ്‌നേഹം, സൗഹൃദം എന്നീ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!