പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിധി

രണ്ടു വർഷമാണ് വിധി എന്ന ഒരു സിനിമക്ക് വേണ്ടി കാത്തിരുന്നത്. ഇപ്പോഴിതാ ചിത്രം തീയേറ്ററുകളിൽ എത്തി കഴിഞ്ഞിരിക്കുന്നു. ശക്തമായ തിരക്കഥയും അതിനനുസരിച്ച മേക്കിങ്ങും ചിത്രത്തെ വ്യത്യസ്തമാക്കി.

മരട് ഫ്ലാറ്റ് സംഭവം എല്ലാവർക്കും അറിയുന്നതാണെങ്കിലും അവിടെ ജീവിച്ചു പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങി പോവേണ്ടി വന്ന ജനങ്ങളുടെ അവസ്ഥ അങ്ങനെ ആർക്കും അറിയാൻ വഴി ഇല്ല. അങ്ങനൊരു കഥയാണ് വിധി യിലൂടെ പറയുന്നതും. ഹൃദയ സ്പർശിയായ ഒട്ടനവധി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം പണിതെടുത്തിട്ടുള്ളത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

സിനിമയില്‍ എടുത്ത് പറയേണ്ടത് ഇതിലെ കഥാപാത്രങ്ങളാണ്. എല്ലാവരും ശക്തമായ കഥാപാത്രങ്ങളാണ്.അനൂപ് മേനോൻ, ഷീലു അബ്രഹം, മനോജ്‌ കെ ജയൻ, ബൈജു സന്തോഷ്,
സെന്തില്‍ രാജമണി, സാജല്‍ സുദര്‍ശന്‍, നൂറിൻ ഷെരീ്ഫ്, അഞ്ജലി നായര്‍, സരയൂ, തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. ഫസ്റ്റ് ഹാഫ് നല്ല,നിലവാരം പുലര്‍ത്തിയെങ്കില്‍ സെക്കൻഡ് ഹാഫ് വളരെ മികച്ചു നിന്നു. ധർമജൻ ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസായിരുന്നു.

പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ചതായിരുന്നു. ക്യാമറ ഗംഭീരമായിരുന്നെന്ന് പറയാതെ വയ്യ.

പ്രേക്ഷക മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്ന ഒരുപിടി സീനുകളാണ് സിനിമയിലുടനീളം., ഓരോ മലയാളിയും ഈ സിനിമ കാണണം. ഒരോരൊ സിനിമകളില്‍ നിന്നും മറ്റൊരു സിനിമയിലേക്ക് എത്തുമ്പോളും കണ്ണൻ താമക്കുളം എന്ന സംവിധായകന്റെ ഗ്രാഫ് വളരുകയാണ്. മലയാള സിനിമ കണ്ണനിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാം എന്ന് തന്നെയാണ് ഈ സിനിമ സൂചിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!