സൂപ്പര്‍ ഹീറോ വന്നിരിക്കുന്നു എന്ന് രാജമൗലി

ടൊവിനോ തോമസിനെയും മിന്നല്‍ മുരളി ചിത്രത്തെയും അഭിനന്ദിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. തെന്നിന്ത്യയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പര്‍ ഹീറോയെന്നും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ നമുക്കും സൂപ്പര്‍ ഹീറോ വന്നിരിക്കുകയായണെന്നും രാജമൗലി പറഞ്ഞു.

ആര്‍ആര്‍ആര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സംവിധാകനും രാചരണും ജൂനിയര്‍ എന്‍ടിആറും തിരുവനന്തപുരത്ത് എത്തിയത്. ‘ടൊവി സര്‍’ എന്ന് സംബോധന ചെയ്താണ് രാം ചരണ്‍ ടൊവിനോയെ സ്വീകരിച്ചത്. ടൊവിനോ എന്നു പറയുമ്പോള്‍ കേള്‍ക്കുന്ന ആരവം തന്നെയാണ് നിങ്ങളുടെ അംഗീകാരമെന്നും രാം ചരണ്‍ പറഞ്ഞു.

സഹോദരനെ പോലെയാണ് ടൊവീനോയെന്ന് എന്‍ടിആര്‍ അഭിപ്രായപ്പെട്ടു. അപാരമായ അഭിനയ വൈഭവമുള്ള താരമാണ് ടൊവിനോയെന്നും മിന്നല്‍ മുരളിയുടെ വിജയത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.

മിന്നല്‍ മുരളി നേരിട്ട് കാണാനായതിന്റെ സന്തോഷവും ഇവര്‍ പങ്കുവച്ചു. വേദിയില്‍ സംസാരിക്കാന്‍ കയറിയ ടൊവിനോയെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്. അതേസമയം, ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്ക് മികച്ച പ്രതികരണമണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!