‘റൂട്ട് മാപ്പ്’; ഫസ്റ്റ്‌ലുക്ക് പുറത്ത്

കോവിഡ് പശ്ചാത്തലത്തില്‍ നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘റൂട്ട് മാപ്പ്’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. കോവിഡിന്റെ ഭീകരതയും നിഗൂഢതകളും നിറച്ചാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. പദ്മശ്രീ മീഡിയയുടെ ബാനറില്‍ ശബരിനാഥ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വൈക്കം വിജയലക്ഷ്മി പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘ലോക്ഡൗണ്‍’ അവസ്ഥകള്‍ എന്ന ഗാനത്തിലൂടെ ശ്രദ്ധേയമായ സിനിമയാണ് റൂട്ട് മാപ്പ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മന്മഥന്‍ എന്നിവരാണ് ഫസ്റ്റ്‌ലുക്കില്‍ എത്തിയിരിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ പുരോഗമിക്കുന്ന സിനിമ സെന്‍സറിംഗ് പൂര്‍ത്തിയാക്കി ഉടനെ തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ചെന്നൈ, ചൈന, തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!