‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി. എം.ടി വാസുദേവന്‍ നായര്‍ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കോള്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
”ലിജോ ജോസ് പെല്ലിശേരിയുടെ അടുത്ത ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. പാലക്കാട് സ്വദേശികള്‍ക്ക് മുന്‍ഗണന” എന്നാണ് പോസ്റ്ററില്‍ പറയുന്നത്. 9-17 വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍, 40-70 വയസുള്ള സ്ത്രീകള്‍, 45-70 വയസ് പ്രായമുള്ള പുരുഷന്മാരെയുമാണ് ചിത്രത്തിനായി ക്ഷണിക്കുന്നത്.
അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാല്‍ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന് പറഞ്ഞത്.