പക്ഷേ ഇനിയുള്ള ചിത്രം അങ്ങനെയല്ല: ആന്റണി വര്‍ഗീസ്

ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധ നേടിയ താരമാണ് ആന്റണി വര്‍ഗീസ്. സാധാരണ നടനില്‍ നിന്ന് ആന്റണി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഒരു റോ ആക്ഷന്‍ സ്‌റ്റൈലുണ്ട്, എന്നാല്‍ ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് ഒരു ബ്രേക്ക് കൊടുത്തിരിക്കുകയാണ് നടന്‍. ഇപ്പോഴിതാ സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

”എല്ലാത്തരം സിനിമകളും ചെയ്യാന്‍ താല്‍പര്യമുള്ളയാളാണ് ഞാന്‍. മനപ്പൂര്‍വ്വം റോ ആക്ഷന്‍ സിനിമകള്‍ മാത്രം അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. മറിച്ച് തേടി വരുന്ന സിനിമകളില്‍ നിന്നും നല്ലതു നോക്കി അഭിനയിക്കുന്നു എന്നു മാത്രം. റോ ആക്ഷന്‍ സിനിമകള്‍ ചെയ്യുക കുറച്ചധികം കഷ്ടപ്പാടുള്ള കാര്യമാണ്. ജല്ലിക്കട്ടിന്റെ ഷൂട്ടിംഗ് വീഡിയോയെല്ലാം കണ്ടിട്ടുണ്ടാകുമല്ലോ. പരിക്കു പറ്റും എന്നത് നൂറ് ശതമാനം ഉറപ്പാണ്” ”അജഗജാന്തരത്തിന്റെ ഷൂട്ടിന്റെ 49 ദിവസം രാത്രിയായിരുന്നു.

അതില്‍ 23 ദിവസവും സംഘട്ടനമാണ് ഷൂട്ട് ചെയ്തത്. പല ഷോട്ടുകളും ഒരുപാട് റീടേക്കുകള്‍ വേണ്ടി വന്നു. ഓരോ ദവിസവും ഷൂട്ട് കഴിയുമ്പോഴേക്കും ആകെ അവശനാകും. പക്ഷെ സിനിമയോടുള്ള ഇഷ്ടവും ആവേശവും കാരണമാണ് ഞാനീ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നത്. എന്നാല്‍ ഇനി താന്‍ ചെയ്യാന്‍ പോകുന്ന സിനിമകള്‍ ഇതുവരെ ചെയ്ത സിനിമകള്‍ പോലെ രാത്രിയും റോ ആക്ഷനുമൊന്നിമില്ലാത്തവയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്ന ചിത്രവും ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രവുമൊക്കെ ജല്ലിക്കട്ടിനെയോ അജഗജാന്തരത്തിന്റെ രീതിയോ ജെല്ലിക്കാട്ടിന്റെ രീതിയോ ആയിരിക്കില്ല.

മുന്‍വിധികളൊന്നുമില്ലാതെ നല്ല സിനിമ ഏത് വന്നാലും അഭിനയിക്കും. അതാണ് എന്റെ പോളിസി” ആന്റണി പറയുന്നു. അതേസമയം ആന്റണി വര്‍ഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രം ‘അജഗജാന്തരം’ തീയേറ്ററുകളില്‍ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. റിലീസ് ചെയ്ത ആഴ്ചകള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!