ഒടുവില്‍ മൗനം വെടിഞ്ഞ് രാജമൗലി

ബാഹുബലി സീരിസിലെ രണ്ടു ചിത്രങ്ങളാണ് എസ് എസ് രാജമൗലി എന്ന സംവിധായകനേയും നായകന്‍ പ്രഭാസിനെയും ലോകപ്രശ്‌സ്തരാക്കിത്തീര്‍ത്തത്. . ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സംവിധായകന്‍ ആണ് രാജമൗലി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ ആര്‍ ആര്‍ ആര്‍ ആണ് രാജമൗലി ബാഹുബലി സീരിസിന് ശേഷം ഒരുക്കിയത്.

ആ ചിത്രം കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റി വെച്ചു എങ്കിലും, അഞ്ചോളം ഭാഷകളില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയി ആര്‍ ആര്‍ ആര്‍ വൈകാതെ തന്നെ പുറത്തു വരും. എന്നാല്‍ ബാഹുബലി സീരിസില്‍ ഒരു മൂന്നാമത്തെ ചിത്രം സംഭവിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ രാജമൗലി.

ബാഹുബലി സീരിസിലെ ഒരു കഥ വെബ് സീരിസ് ആയി പുറത്തു വരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് ഒരുക്കാനൊരുങ്ങിയത് രാജമൗലി ആയിരുന്നില്ല. ബാഹുബലി 3 എന്ന പേരില്‍ രാജമൗലി ഒരുക്കുന്ന ഒരു സിനിമ വരുമോ എന്നാണ് ആരാധകരുടെ ചോദ്യം.

ഒരുപാട് പുതിയ കഥകള്‍ പുറത്തേക്കു വരാന്‍ സാധ്യത ഉള്ള ഒരു വലിയ കഥാ പശ്ചാത്തലം ബാഹുബലിക്ക് ഉണ്ട് അപ്പോള്‍ അത്തരമൊരു കഥ പുറത്തു വരുമ്പോള്‍ അതിന്റെ നിര്‍മ്മാതാക്കള്‍ തന്നെ ആ ചിത്രം പ്രഖ്യാപിക്കും പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യ കൃഷ്ണന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങളാണ് ബാഹുബലി ആദ്യ ഭാഗവും രണ്ടാം ഭാഗവും.

രാജമൗലി തന്റെ അടുത്ത ചിത്രം ഒരുക്കാന്‍ പോകുന്നത് മഹേഷ് ബാബുവിനെ നായകനാക്കി ആണ്. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലി രചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!