എല്ലാം മറക്കുകയാണ്’; ടൊവിനോ പറയുന്നു

പ്രളയ കാലത്ത് അടക്കം ഏറെ ട്രോള്‍ ചെയ്യപ്പെട്ട താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. ട്രോളുകള്‍ക്ക് മറുപടിയും താരം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയ ആക്രമിച്ചപ്പോള്‍ താനും കരഞ്ഞു പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍.

സോഷ്യല്‍ മീഡിയ അക്രമിച്ചപ്പോള്‍ വേദനിച്ചിരുന്നില്ലേ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി പറഞ്ഞത്. ”ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണ്. ചെയ്യാത്ത കാര്യത്തിനു ചീത്ത കേട്ടാല്‍ ഞാനും കരഞ്ഞുപോകും. ഞാന്‍ എല്ലാം മറക്കുന്നു. സിനിമ മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്” എന്നാണ് ടൊവിനോ പറയുന്നത്.

സുഹൃത്തുക്കള്‍ക്ക് വേണ്ടി തിരക്കഥ പോലും നോക്കാതെ മുമ്പ് സിനിമ ചെയ്തിട്ടുണ്ടെന്നും ടൊവിനോ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. സിനിമയെ ഗൗരവത്തില്‍ എടുത്തതോടെ അത് നിര്‍ത്തിയെന്നും വളരെ പതുക്കെ മാത്രമേ സിനിമ ചെയ്യുന്നുള്ളുവെന്നും ടൊവിനോ വ്യക്തമാക്കി.

ടൊവിനോ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നതോടെയാണ് പ്രളയം ആരംഭിക്കുന്നതെന്ന തരത്തിലുള്ള ട്രോളുകള്‍ പ്രളയകാലത്ത് പ്രചരിച്ചിരുന്നു. കല്‍ക്കി അടക്കമുള്ള താരത്തിന്റെ സിനിമകള്‍ തിയേറ്ററില്‍ എത്തിയ സമയത്ത് പ്രളയം വന്നുവെന്ന പ്രചാരണങ്ങളും നടന്നിരുന്നു.

2021 ആയിട്ടും ഇപ്പോഴും പുരോഗമിക്കാത്ത ആളുകള്‍ ചുറ്റിലും ഉള്ള പോലെ തോന്നിയിട്ടുണ്ട് എന്നാണ് ഇത്തരം ട്രോളുകളോട് നേരത്തെ ടൊവിനോ പ്രതികരിച്ചത്. പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ താന്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പിന്നെ താന്‍ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുള്ള തരത്തിലൊക്കെ കഥകള്‍ ആളുകള്‍ പടച്ചു വിടുന്നത് എന്തിനാണ് എന്ന് തനിക്ക് ഇതുവരേയും മനസിലായിട്ടില്ല. പ്രളയം വരുത്താനും മഴ വരുത്താനും കഴിവുണ്ടായിരുന്നെങ്കില്‍ ആദ്യം ഇത്തരം കഥകള്‍ പറഞ്ഞ് പരത്തുന്നവരെ മുക്കി കൊന്നേനെ എന്നും താരം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!