നടി അനുഷ്ക ഷെട്ടി വിവാഹിതയാക്കാൻപോകുന്നു എന്നതാണ് ഇപ്പോ തെലുങ്ക് സിനിമാലോകത്തുനിന്ന് അറിയാൻ സാധിക്കുന്നത്, സോഷ്യൽ മീഡിയയിലൂടെ ഇതറിഞ്ഞു ചർച്ചകൾ ചൂടുപിടിക്കുകയാണ് ആരാധകർ.
അനുഷ്ക വിവാഹം ചെയ്യുന്നത് സംവിധായകൻ പ്രകാശ് കൊവേലമുടിയെയാണ് എന്നാണ് വാർത്തകൾ പരക്കുന്നത്. അനുഷ്ക അഭിനയിച്ച ,തെലുങ്ക് സിനിമയായ ”ഇഞ്ചി ഇടുപ്പഴകി” എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകന് കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ് ഇദ്ദേഹം. വിവാഹത്തെ തുടർന്ന് ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് മറ്റൊന്ന്.
എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ മുന്‍ഭാര്യ. 2014ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അനുഷ്കയുടെ അടുത്ത ചിത്രം മാധവനൊപ്പം അഭിനയിക്കുന്ന സൈലന്‍സ്/നിശബ്ദ് ആണ്.
അതേസമയം നടന് പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നു എന്ന ഗോസിപ്പുകള്‍ സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. ബാഹുബലിയുിടെ ചിത്രീകരണവേളയിലാണ് ഈ ഗോസിപ്പുകള്‍ക്ക് ആരംഭമിട്ടത്. എന്നാല്‍ ഇരുവരും വിവാഹവാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.