നാല് വര്‍ഷത്തോളമായി നടി ഭാവന മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ തെലുങ്കിലും കന്നഡയിലും താരം വളരെ സജീവമാണ്. ഈ സമയത്ത് ഭാവനയെ തേടി ബോളിവുഡില്‍ നിന്നു വരെ
ഒരുപാട് വിളി വന്നിരുന്നു. എന്നാല്‍ ആ ബോളിവുഡ് ചിത്രത്തോട് ഭാവന നോ പറയുകയായിരുന്നു.
ഇതേ കുറിച്ച് ഭാവന തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇമ്രാന് ഹാഷ്മി നായകനായ ചിത്രത്തിലേക്ക് ആയിരുന്നു ഭാവനക്ക് ഓഫര്‍ ലഭിച്ചത്. കാസ്റ്റിംഗ് ഏജന്‍സിയായിരുന്നു വിളിച്ചത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ താന്‍ ഓക്കെ പറഞ്ഞു എന്നാണ് ഭാവന പറയുന്നത്.
എന്നാല്‍ താൻ തിരക്കഥ വായിച്ചപ്പോള്‍ തനിക്ക് ഒട്ടും കംഫര്‍ട്ടബിള്‍ ആയ വേഷമല്ലെന്ന് തോന്നിയെന്നാണ് താരം പറഞ്ഞത് . ഇതോടെയാണ് ഭാവന ആ ചിത്രത്തോട് നോ പറയുന്നത്.