വൈ ഐ കിൽഡ് ഗാന്ധി നിരോധിക്കണമെന്ന് കോൺഗ്രസ്‌

വൈ ഐ കില്‍ഡ് ഗാന്ധി’ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ജനുവരി 30ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രം നിരോധിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചു.

മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും പടോലെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!