നായകനായി ധ്യാൻ വീണ്ടും, ഫസ്റ്റ് ലുക്ക് പുറത്ത്

എസ്സാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ‘പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍’ എന്ന് താല്‍ക്കാലിക പേരിട്ട പോസ്റ്റര്‍ പുറത്തിറങ്ങി. ടൈറ്റില്‍ പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. യുവ നടന്മാരില്‍ മുന്‍നിരയിലുള്ള ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. കൂടാതെ ഇന്ദ്രന്‍സ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസല്‍ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും, കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളില്‍ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആവുന്നത്.

എസ്സ ഗ്രൂപ്പ് കേരളത്തിലെ പ്രശസ്തമായ ഒരു ബിസിനസ് സംരംഭകരാണ്. നിലവില്‍ ഹോട്ടലുകള്‍, റിസോര്‍ട്‌സ്, സര്‍വീസ് സ്റ്റേഷന്‍സ്, ഫുട്‌ബോള്‍ ടീം, എക്‌സ്‌പോര്‍ട്ട് ബിസിനസ് എന്നിവയില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന എസ്സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാല്‍വെപ്പാണ് ‘എസ്സ എന്റര്‍ടൈന്‍മെന്റ്‌സ്’ എന്ന പേരില്‍ ഇപ്പോള്‍ ഈ ചിത്രം നിര്‍മ്മിച്ചു കൊണ്ട് സാധ്യമാവുന്നത്. വരും മാസങ്ങളില്‍ ഒട്ടനവധി ചിത്രങ്ങളുടെ നിര്‍മ്മാണത്തിന്റെ പണിപ്പുരയിലുമാണ്. സംവിധായകനായ അരുണ്‍ ശിവവിലാസം സിനിമാ രംഗത്ത് നവാഗതനാണെങ്കിലും സംവിധാനത്തോടും എഴുത്തിനോടും താല്പര്യമുള്ള വ്യക്തി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!