ചുംബന വിവാദം ;ശില്പ ഷെട്ടി കുറ്റവിമുക്ത

ഹോളിവുഡ് നടന്‍ പൊതു വേദിയില്‍ വച്ച് ചുംബിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടി കുറ്റവിമുക്തയായി പ്രഖ്യാപിച്ചു . മുംബൈ കോടതിയാണ് ഏറെ വിവാദമായ കേസിലെ ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി നടിയെ കഴിഞ്ഞ ദിവസം വെറുതെ വിട്ടത്.

2007ല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ എയിഡ്‌സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെയാണ് അവകാരകയായ ശില്‍പ്പ ഷെട്ടിയെ അമേരിക്കന്‍ താരം റിച്ചാര്‍ഡ് ഗിരെ ചുംബിച്ചത്.

ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് ശില്‍പ്പ നടനെ എതിര്‍ത്തില്ലെന്നും ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയില്‍ ശിവസേനയും ബിജെപിയും വലിയ പ്രതിഷേധ പരമ്പര തന്നെ അന്ന് സംഘടിപ്പിച്ചിരുന്നു.

ഇതോടെയാണ് ശില്‍പ്പയ്ക്കും നടനുമെതിരെ രാജസ്ഥാനിലും നോയിഡയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരായ കേസുകളെല്ലാം മുംബൈയിലേക്ക് മാറ്റണമെന്ന് പിന്നീട് ശില്‍പ്പ ഷെട്ടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു .

2017ല്‍ സുപ്രീംകോടതി ഇത് അനുവദിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ കവിളില്‍ ചുംബിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് നടന്‍ റിച്ചാര്‍ഡ് ഇന്ത്യൻ കോടതിയില്‍ നല്‍കിയ വിശദീകരണം.

ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്നാണ് ശില്‍പ്പയെ കുറ്റവിമുക്തയാക്കിയ കഴിഞ്ഞ ദിവസത്തെ മുംബൈയിലെ കോടതി വിധിയില്‍ പറയുന്നത്. ശില്‍പ്പയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയവര്‍ക്ക് പ്രശസ്തി പിടിച്ച് പറ്റുകയാണോ ആണോ ലക്ഷ്യമെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!