മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്ന യുവാവിനെ പൊലീസ് പിടികൂടിയ വിവരം നടന് ടിനി ടോം പങ്കുവച്ചിരുന്നു. മാസങ്ങളായി തന്നെ വിളിച്ച് അസഭ്യം പറയുന്ന ഷിയാസ് എന്ന യുവാവിനെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തതോടെ 10 മിനുറ്റിനുള്ളില്‍ പിടികൂടി എന്നാണ് നടന് പറഞ്ഞത്.
ഷിയാസ് എന്നൊരാളാണ് തന്നെ ശല്യപ്പെടുത്തിയിരുന്നത് എന്ന് ടിനി ടോം പറഞ്ഞതോടെ കാര്യം കൃത്യമായി മനസിലാക്കാതെ നിരവധി പേര് നടനും മോഡലുമായ ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അത് ശ്രദ്ധയിപ്പെട്ട ടിനി ടോം ഇപ്പോള്‍ സംഭവത്തില്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ്.
”എന്നെ ഫോണില്‍ വിളിച്ച് ഒരാള്‍ ചീത്ത പറഞ്ഞു എന്ന് പറഞ്ഞത് ഷിയാസ് എന്ന ഒരാളുടെ പേരാണ് പറഞ്ഞത്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത്. ഷിയാസ് കരീം മോഡലായിട്ടുള്ള സ്റ്റാര്‍ മാജിക്കിലെ എന്റെ സഹോദരനാണ്” എന്നാണ് നടന് പറയുന്നത്.
ഷിയാസ് കരീമും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള് മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചുക്കൊണ്ടാണ് ടിനി ടോമിന്റെ വിശദീകരണ വീഡിയോ ഷിയാസ് പങ്കുവെച്ചത്. അതേസമയം, മാനസിക പ്രശ്നമുള്ള ചെറിയ പയ്യന് ആയതിനാല്‍ കേസ് പിന്‍വലിച്ചതായും ടിനി ടോം വ്യക്തമാക്കിയിരുന്നു.