ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന സിനിമ ‘കൂമന്‍’

ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘കൂമന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രാത്രി സഞ്ചാരിയെന്നാണ് ടാഗ്ലൈന്‍ . പേര് പോലെ തന്നെ ഏറെ ദുരൂഹത ഉണര്‍ത്തുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. കെ.ആര്‍. കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ട്വെല്‍ത്ത്മാനും തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണകുമാറിന്റേതാണ്.

ആല്‍വിന്‍ ആന്റണി നിര്‍മിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. വിഷ്ണു ശ്യാം ആണ് സംഗീതം. വരികള്‍ വിനായക് ശശികുമാര്‍. ആര്‍ട്ട് രാജീവ് കൊല്ലം. കോസ്റ്റ്യൂം ഡിസൈനര്‍ ലിന്റ ജീത്തു. പ്രോജക്ട് ഡിസൈന്‍ ഡിക്‌സണ്‍ പൊടുത്താസ്. എഡിറ്റര്‍ വി.എസ്. വിനായക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!