മോഹന്‍ലാലോ നാഗാര്‍ജുനയോ?

നടന്‍ അജിത് നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് ഒരു സുപ്രധാന വേഷം ചെയ്യുവാന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ച് പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ വേഷമാണിത്. ഈ കഥാപാത്രത്തിലേക്കായി തെലുങ്ക് താരം നാഗാര്‍ജുനയും പരിഗണിക്കപ്പെടുന്നു എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് ആദ്യവാരം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. 20 മുതല്‍ 25 ദിവസത്തെ കോള്‍ഷീറ്റ് ആണ് കഥാപാത്രത്തിനായി ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!