അഖണ്ഡ’യായി വീണ്ടും ബാലയ്യ, രണ്ടാം ഭാഗം വരുന്നു

തെലുങ്ക് ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രം ‘അഖണ്ഡയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2023ല്‍ ചിത്രം ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ കഥ അന്തിമ രൂപത്തില്‍ എത്തിയിട്ടില്ല. പല തരത്തിലുള്ള ആശയങ്ങള്‍ ആലോചിക്കുന്നുണ്ട് എന്നും ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോയപതി ശ്രീനു തന്നെയായിരിക്കും അഖണ്ഡ രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ബാലകൃഷ്ണയും ശ്രീനുവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും അഖണ്ഡ രണ്ടാം ഭാഗം. നേരത്തെ സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!