ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പിയെന്ന് വ്യാജ പ്രചാരണം

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തുപ്പി എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം. ലതയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഷാരൂഖിനെതിരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.

ലതയുടെ മൃതദേഹത്തിനരികെ നിന്ന് പ്രാര്‍ത്ഥിക്കുന്ന ഷാരൂഖിന്റെയും മാനേജര്‍ പൂജ ദദ്‌ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനയായ ദുആ ചെയ്യുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ത്ഥിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!