നെയ്യാറ്റിന്‍കര ഗോപന്‍’ തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പുറത്ത്

മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക്. ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ബി ഉണ്ണികൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും നിര്‍മ്മിച്ചിരിക്കുന്നതും.

ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!