ലത മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങില്‍ എത്താത്തതില്‍ വിശദീകരണവുമായി അമിതാഭ് ബച്ചന്‍

അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങില്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ അഭാവം പ്രകടമായിരുന്നു. പിന്നാലെ അതിനെ കാരണം അന്വേഷിച്ച് ആരാധകരും എത്തി.

എത്താത്തതിന് പിന്നിലെ കാരണം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരവുമായി അടുത്ത വൃത്തങ്ങള്‍. പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തി ലതയുടെ കുടുംബത്തെ കണ്ടുവെന്നും അവരുമായി സംസാരിച്ചുവെന്നും വ്യക്തമാക്കുന്നു.കോവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കാരം പൊതു സ്ഥലത്ത് ആയതിനാലും തന്റെ സാന്നിധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കുകയും ചെയ്യുന്നത് കൊണ്ടാണ് വീട്ടിലെത്തി അനുശോചനമറിയിച്ചെതെന്നും അവര്‍ വ്യക്തമാക്കുന്നു.

‘അവര്‍ നമ്മെ വിട്ടുപോയി, ഒരു ദശലക്ഷം നൂറ്റാണ്ടുകളായി നമ്മള്‍ കേട്ട ശബ്ദം. സ്വര്‍ഗത്തില്‍ അവരുടെ ശബ്ദം ഇപ്പോള്‍ മുഴങ്ങുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു’ എന്നാണ് ലതയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് അമിതാഭ് ബച്ചന്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!