വിമാനത്താവളത്തില്‍ പ്രഭാസിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍, രക്ഷകനായെത്തിയത് രാജമൗലി

ബാഹുബലി താരം പ്രഭാസിന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.സംവിധായകന്‍ രാജമൗലി പ്രഭാസിനെ രക്ഷിക്കാനെത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ പങ്കുവെക്കുന്നത്.

ബെഗുംപട്ട് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെത്തിയ പ്രഭാസിനെ ഞൊടിയിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു. ഐന്തു ചെയ്യണമെന്നറിയാതെ ആകെ അന്തംവിട്ടു നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു.

അദ്ദേഹം പ്രഭാസിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കി. സിനിമാ ടിക്കറ്റ് വില്‍പന ഏറ്റെടുത്ത ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകരും നടന്മാരും മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കാണാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രഭാസുമെത്തിയതാണ്. അപ്പോഴാണ് ഈ സംഭവവികാസങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!