ചെന്നൈ: ഇന്ത്യന്‍-2 ചിത്രീകരണത്തിനിടെ ക്രെയിന്‍ അപകടത്തില്‍ രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനെ പൊലീസ് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. ചൊവ്വാഴ്ചയാണ് ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് കമല്‍ഹാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും പൊലീസിനോട് നേരത്തെ പറഞ്ഞിട്ടുണ്ട്. അറിയുന്ന എല്ലാ വിവരവും പൊലീസുമായി പങ്കുവെച്ചതാണ്. സിനിമാ സെറ്റുകളില്‍ സ്വീകരിക്കേണ്ട സുരക്ഷാമുന്‍കരുതല്‍ എന്തൊക്കെയാണ് അപകടശേഷം ഞങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കമല്ഹാസന് ചോദ്യം ചെയ്യലിന് മുമ്പ് പൊലീസിനോട് പറഞ്ഞു.