പ്രണവ് എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ മടിക്കുന്നത്..? മറുപടിയുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ മകന്‍ എന്നതിലുപരി താന്‍ നല്ലൊരു നടനാണെന്ന് ഹൃദയം സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ് പ്രണവ്. താരപുത്രന്‍ എന്ന ജാഡകളില്ലാതെ ലാളിത്യം കൊണ്ടാണ് പ്രണവ് ജനമനസുകളില്‍ ഇടം നേടിയത്.

ഹൃദയം ഹിറ്റ് ആയിട്ടും പ്രണവ് ഇതുവരെയും ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല. അതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പ്രണവ് വളരെ ഷൈ ആയിട്ടുള്ള ഒരാളാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.എനിക്കും ആദ്യ കാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. പ്രണവ് കുറച്ചുകൂടി കൂടുതലാണ്. സാധാരണ ജീവിതം നയിക്കാന്‍ അയാള്‍ക്ക് പറ്റുന്നുണ്ട്. അയാള്‍ കുറച്ചുകൂടി അകത്തേക്ക് വലിഞ്ഞിരിക്കുന്ന ആളാണ്.”

”ഇന്‍ട്രോവേര്‍ട്ട് എന്ന് ഞാന്‍ പറയില്ല. എന്തിനാണ് ഞാന്‍ വരുന്നത് എന്ന് ചോദിക്കും. അതൊരു വലിയ ചോദ്യമാണ്” എന്നാണ് മോഹന്‍ലാല്‍ പ്രണവിനെ കുറിച്ച് പറയുന്നത്. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയത്തില്‍ മികച്ച പ്രകടനമാണ് പ്രണവ് കാഴ്ചവച്ചത്.

അരുണ്‍ നീലകണ്ഠനന്‍ എന്ന കഥാപാത്രത്തിന്റെ പ്രണയവും വിവാഹവുമൊക്കെയാണ് സിനിമ പറഞ്ഞത്. അതേസമയം, ആറാട്ട് ആണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം നാളെ തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!