മലയാള സിനിമയിൽ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റി ഹൃദയം കവർന്ന നടികളിൽ ഒരാളാണ് ശ്വേതാ മേനോൻ . ‘അനശ്വരം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ കടന്നുവന്നാണ് അഭിനയരംഗത്തേക്ക് ശ്വേത എത്തുന്നത്. പിന്നെ അവിടെനിന്നു വിവിധ ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അഭിനയത്തിലുടെ തന്റെ മികച്ച കഴിവ് തെളിയിക്കാനും താരം മറന്നില്ല. രതിനിർവേദം, കളിമണ്ണ്, സാൾട്ട് ആൻഡ് പെപ്പർ തുടങ്ങിയ ചിത്രങ്ങൾ ശ്വേതയുടെ കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു ഇവയെല്ലാം. എന്നാൽ ഇപ്പോ തനിക്ക് സ്കൂൾ പഠിക്കുന്ന സമയതുണ്ടായ അനുഭവം തുറന്ന് പറയുകയാണ് താരം. ചെറുപ്പത്തിൽ പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും താനും സ്കൂൾ പഠനകാലത്ത് നേരിട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. മോശം സ്പർശം പോലുള്ള അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ ലൈംഗികപീഡനം എന്നുപറയാൻ പറ്റില്ലെന്നാണ് ശ്വേത പറയുന്നത്.
