അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന ഭീഷ്മ പര്‍വം ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് നടന് ജോജു ജോര്‍ജ്. പുതിയ ചിത്രമായ ‘ഇരട്ട’യുടെ പൂജക്കായി ഇടുക്കിയില്‍ എത്തിയപ്പോഴാണ് ജോജു മാധ്യമങ്ങളോട് പ്രതികരിച്ചത്.
എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് തനിക്ക്. ഇത്രയും കാലത്തിന് ശേഷം ഇത്രയും വലിയ ഒരു സിനിമ വരികയാണ്. ആദ്യ ദിവസം തന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ്. എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് അത്.