മധുരം’ സിനിമയ്‌ക്കെതിരെ എഴുത്തുകാരി

ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ സിനിമയ്‌ക്കെതിരെ എഴുത്തുകാരി രാരിമ ശങ്കരന്‍കുട്ടി. കഴിഞ്ഞ വര്‍ഷം ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായി അയച്ച തിരക്കഥയുടെ കഥാപരിസരം മോഷ്ടിച്ചാണ് മധുരം എന്ന സിനിമ എത്തിയിരിക്കുന്നത് എന്ന് രാരിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിയമനടപടി സ്വീകരിക്കാനല്ല ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്, സിനിമ സ്വപ്‌നം കണ്ട് നടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് ഈ പോസ്റ്റ് എന്നാണ് രാരിമ പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

സിനിമാ സ്വപ്നങ്ങള്‍ കാണുന്നവരോട്
നിങ്ങള്‍ ആരോടെങ്കിലും കഥ പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം അത് രജിസ്റ്റര്‍ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു. എന്നാലോ? ഒരു ചുക്കും സംഭവിക്കുകേല! കഥയില്‍ അല്ലെങ്കില്‍ കഥാപരിസരത്തില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ എപ്പോള്‍ അടിച്ചു മാറ്റി എന്ന് ചോദിച്ചാല്‍ മതി. രജിസ്റ്റര്‍ ചെയ്താലും മെയിന്‍ സ്റ്റോറി മാറ്റി കൊണ്ട് നമ്മുടെ പശ്ചാത്തലം എടുത്ത് വേണംന്ന് വെച്ചാല്‍ ആദ്യ കഥയേക്കാള്‍ മനോഹരമായ കഥ ഉണ്ടാക്കാന്‍ കഴിവുള്ള തിരകഥാകൃത്തുക്കളും ഡയറക്ടര്‍മാരുമുള്ള സ്ഥലമാണു സിനിമ.

ഞാനൊരു സിനിമാക്കാരേയും കഥയുമായി സമീപിച്ചിട്ടില്ല. പക്ഷെ രണ്ടു തവണയായി ഒരു കൂട്ടര്‍ നടത്തിയ Short film & Movie Script contest ല്‍ പങ്കെടുക്കുന്നു. മൂന്നു സീസണുകളോളം short film story മത്സരം മാത്രമായിരുന്നു അവരുടേത്. Season 4 ലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തത്. Short story ആദ്യ റൗണ്ട് കടന്നവരോടാണ് അന്ന് movie synopsis അയക്കാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ 2020 നവംബര്‍ 25 ന് ഞാന്‍ movie synopsis അയച്ചു. പിന്നീട് അടുത്ത റൗണ്ടില്‍ കടന്നതിനാല്‍ movie full script അയച്ചെങ്കിലും last but one round വരെയെത്താനായുള്ളു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!