വിരട്ടിയാണ് അവരെ ഷൂട്ടിംഗിന് എത്തിച്ചത്: ‘ട്വന്റി ട്വന്റി’ താരങ്ങളെ കുറിച്ച് ഇന്നസെന്റ്

മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന സിനിമയാണ് ട്വന്റി ട്വന്റി. താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുക കണ്ടെത്താനായാരുന്നു അന്ന് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. നടന്മാരുടെ ഈഗോ കാരണം ട്വന്റി ട്വന്റി എടുക്കാന്‍ പാടുപ്പെട്ടു എന്നാണ് നടന്‍ ഇന്നസെന്റ് ഇപ്പോള്‍ തുറന്നു പറയുന്നത്.

അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് പോലുള്ളവയുണ്ട്. അതിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് കൂടിയാലോചിച്ച് ട്വന്റി ട്വന്‍ി സിനിമ എടുത്തത്. ദിലീപാണ് നിര്‍മ്മാണം ഏറ്റെടുത്തത്. മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്.എന്നാല്‍ താരങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ ഈഗോയുണ്ട്. അതുകൊണ്ട് ഒരാള്‍ വരുമ്പോള്‍ മറ്റെയാള്‍ ഒഴിവ് പറഞ്ഞ് പിന്മാറുന്ന സ്ഥിതിയുണ്ടായി. അങ്ങനെ ഷൂട്ടിംഗ് മുടങ്ങുമെന്ന സ്ഥിതിയായി. അന്ന് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു ദിലീപിന് ബുദ്ധിമുട്ടാണെങ്കില്‍ താന്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞു.

പക്ഷെ ദിലീപ് സമ്മതിച്ചില്ല. അന്ന് ഷൂട്ടിംഗ് മുടങ്ങുമെന്ന് ആയപ്പോള്‍ താനാണ് മോഹന്‍ലാലിന്റെ പേര് പറഞ്ഞ് നടന്മാരെ വിരട്ടി ഷൂട്ടിംഗിന് എത്തിച്ചത്. താന്‍ എന്ത് ഐഡിയ ഉപയോഗിച്ചാണ് നടന്മാരെ ഒരുമിപ്പിച്ച് ഷൂട്ടിംഗിന് എത്തിച്ചതെന്ന് ഇടവേള ബാബു പലവട്ടം ചോദിച്ചിരുന്നു എന്നാണ് ഇന്നസെന്റ് കൗമുദി മൂവീസിനോട് പറയുന്നത്.

അതേസമയം, 2008ല്‍ റിലീസ് ചെയ്ത ട്വന്റി ട്വന്റിക്ക് ശേഷം പുതിയൊരു മള്‍ട്ടി സ്റ്റാറര്‍ ചിത്രം ഒരുക്കാനാണ് അമ്മയുടെ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ അംഗങ്ങള്‍ക്ക് പണം കണ്ടെത്താനായാണ് വീണ്ടുമൊരു മള്‍ട്ടി സ്റ്റാറര്‍ സിനിമ ഒരുക്കാന്‍ അമ്മ ഒരുങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!