ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രം ‘സല്യൂട്ട്’ ഡയറക്ട് ഒടിടി റിലീസിന്. സോണി ലിവിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 14ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ദുല്‍ഖര്‍ സല്മാന് പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന് എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ദുല്‍ഖറിന്റെ കഥാപാത്രം അന്വേഷിക്കുന്ന ഒരു കേസും, അതിനെ ചുറ്റിപ്പറ്റിയുളള സംഭവവികാസങ്ങളുമായിരിക്കും സിനിമയുടെ ഇതിവൃത്തം എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
