ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ട്രാൻസ്. ചിത്രത്തിൽ ഫഹദും, നസ്രിയയും ആണ് പ്രധാന താരങ്ങൾ. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയപോസ്റ്റർ റിലീസ് ചെയ്തു.ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ ജാക്സണ് വിജയന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
