ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ഒറ്റ എന്ന പ്രൊജക്റ്റിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ആസിഫ് അലി, അർജുൻ അശോകൻ, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
സിനിമയുടെയും റസൂലിന്റെ പ്രൊഡക്ഷൻ കമ്പനിയുടെയും ലോഞ്ച് ചടങ്ങിൽ, സാമൂഹിക പ്രവർത്തകനായ എസ് ഹരിഹരന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഒറ്റ സിനിമയെന്ന് റസൂൽ പറഞ്ഞു. ചിൽഡ്രൻ റീയൂണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ അവസാന വാരം ആരംഭിക്കും..