ജോൺ കൊക്കനും ഭാര്യ പൂജ രാമചന്ദ്രനുമാണ് പിറന്നാൾ ആഘോഷമാക്കിയത്.അവധി ആഘോഷിക്കുവാൻ വേണ്ടി മാലിദ്വീപിൽ എത്തിയതാണ് ദമ്പതികൾ. ഈ മാസമാണ് രണ്ടുപേരുടെയും പിറന്നാൾ. പിറന്നാൾ ഫോട്ടോസ് എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മാലിദ്വീപിൽവച്ചുള്ള പിറന്നാൾ ഫോട്ടോസ് നടൻ ജോൺ തന്നെയാണ് ഇൻസ്റ്റാഗ്രാമിലുടെ പങ്കുവെച്ചത്.
നടൻ ജോൺ കൊക്കൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായ ഒരു താരമാണ്. ബാഹുബലി, വീരം, കെജിഎഫ്, ടിയാൻ തുടങ്ങിയവയാണ് പ്രധാനസിനിമകൾ.
നടി മീര വാസുദേവനുമായുള്ള ബന്ധം ഇവർ വേർപിരിഞ്ഞ ശേഷമാണ് ജോൺ പൂജയെ വിവാഹം ചെയ്യുന്നത്. മീരക്കും ജോണിനും ഒരു മകനുണ്ട്.
ടെലിവിഷൻ അവതാരകയായി എത്തി സിനിമയിൽ സജീവമായ ഒരു നടിയാണ് പൂജ രാമചന്ദ്രൻ. പിസ, കാഞ്ചന 2 എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. അവതാരകനായിരുന്ന ക്രെയ്ഗ് ആണ് പൂജയുടെ ആദ്യ ഭർത്താവ്. 2017ല് ഇരുവരും വിവാഹമോചിതരാക്കുകയും ചെയ്തു. 2019 ൽ പൂജ, ജോണിനെ വിവാഹം ചെയ്തു