നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ് ഒടിടിയിൽ എത്തി. സാറ്റർഡേ നൈറ്റിന്റെ ഡിജിറ്റൽ അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ഉടമസ്ഥതയിലാണ്. ഇപ്പോൾ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങി. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രം ചിത്രീകരിച്ചത്. ജേക്സ് ബിജോവാണ് സംഗീതം ഒരുക്കിയത്.
നവംബർ 4 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സാറ്റർഡേ നൈറ്റ്.കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചു. സുഹൃത്തുക്കളായ സ്റ്റാൻലി ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് എന്നിവരുടെ കഥയാണ് സാറ്റർഡേ നൈറ്റ് പറയുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്. നവീൻ ഭാസ്‌കറാണ് സാറ്റർഡേ നൈറ്റ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.