തന്നെ പരിചരിച്ചതിനും നല്ല രീതിയിൽ തന്നെ മാറ്റിയതിനും ഭാര്യ ലതയോട് നന്ദി പറയാനുള്ള അവസരങ്ങൾ സൂപ്പർസ്റ്റാർ രജനികാന്ത് ഒരിക്കലും പാഴാക്കാറില്ല. അടുത്തിടെ വൈ ജീ മഹേന്ദ്രന്റെ ചാരുകേശി എന്ന നാടകത്തിന്റെ 50-ാം ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തെ മാറ്റിമറിച്ച ലതയെ തനിക്ക് പരിചയപ്പെടുത്തിയതിന് വൈ ജീ മഹേന്ദ്രന് രജനീകാന്ത് നന്ദി പറഞ്ഞു. കണ്ടക്ടറായിരിക്കുമ്പോഴും നടനായ ശേഷവും മദ്യത്തിനും നോൺ വെജിനും സിഗരറ്റിനും അടിമയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, തന്നെ മാറ്റിയത് ലതയാണ് എന്നും അദ്ദേഹം പറഞ്ഞു.