തകർപ്പൻ പ്രകടനത്തിലൂടെ പ്രേക്ഷകരെ രസിപ്പിച്ച മുതിർന്ന നടി ജമുന വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. അവർക്ക് വയസ്സ് 86 ആയിരുന്നു. ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യശ്വാസം. പ്രതിഭാധനയായ നടി തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നിവയുൾപ്പെടെ വിവിധ ഭാഷകളിലായി 198 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മകൻ വംശി ജുലൂരിയും മകൾ ശ്രവന്തിയുമാണ് ജമുനയ്ക്ക്.
മുതിർന്ന നടി ജമുനയുടെ വിയോഗത്തിൽ സിനിമാലോകം അനുശോചനം രേഖപ്പെടുത്തി. നിരവധി സെലിബ്രിറ്റികൾ അവരുടെ കുടുംബത്തോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം പൊതുദർശനത്തിനായി ഫിലിം ചേമ്പറിലേക്ക് കൊണ്ടുപോകും, അന്ത്യകർമങ്ങൾ ദിവസാവസാനത്തോടെ നടത്തും.