വിജയ് യേശുദാസ് നായകനാകുന്ന ക്ലാസ് ബൈ എ സോൾജിയറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭിനേതാക്കളായ ദുൽഖർ സൽമാനും സുരേഷ് ഗോപിയും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. പതിനാറുകാരിയായ ചിന്മയി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു സ്കൂൾ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിന്മയി നായരുടെ അച്ഛനും സിനിമാ നിർമ്മാതാവുമായ അനിൽരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാഭവൻ ഷാജോൺ, സുധീർ, സജിമോൻ പാറയിൽ, കെപിഎസി രവി, മീനാക്ഷി, ശ്വേത മേനോൻ, പ്രമീളാദേവി, നർത്തകി ഗായത്രി വിജയലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കൂടാതെ, ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും ഇതിൽ അവതരിപ്പിക്കും.
സഫ്‌നാഥ് ഫെനിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബെന്നി ജോസഫിന്റെ ഛായാഗ്രഹണവും മനു ഷാജു എഡിറ്റിംഗും എസ് ആർ സൂരജിന്റെ സംഗീതവും ഉൾപ്പെടെയുള്ള സാങ്കേതിക സംഘമാണ് ചിത്രത്തിലുള്ളത്.