അജിത് കുമാറിന്റെ തുനിവ് ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണങ്ങൾ നേടി. ഇപ്പോഴിതാ ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകളുടെ പിന്നാമ്പുറ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രധാന അഭിനേതാക്കളായ അജിത്തും മഞ്ജു വാര്യരും ഹാർഡ്‌കോർ സ്റ്റണ്ട് എപ്പിസോഡുകളിൽ ഏർപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. ക്ലൈമാക്സ് ജെറ്റ് സ്കീ ചേസും മെഷീൻ ഗൺ സീക്വൻസും ഫീച്ചറിന്റെ ഹൈലൈറ്റുകളാണ്.