ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പത്ത് തല.ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചു . ചിത്രത്തിലെ ആദ്യ ഗാനം ഉടൻ റിലീസ് ചെയ്യും. തീയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സോണി മ്യൂസിക്.
ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സ്വന്തമാക്കിയതായി അറിയിച്ചിരിക്കുകയാണ് സോണി മ്യൂസിക്. പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.