സൂപ്പർ ഹിറ്റായ “സൂപ്പർ ശരണ്യ”യ്ക്ക് ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ, മമിതാ ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രണയ വിലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററുകളിൽ എത്തും. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവരും അഭിനയിക്കുന്നു. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു.
ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്നാണ്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. എഡിറ്റിംഗ്- ബിനു നെപ്പോളിയൻ, കലാസംവിധാനം- രാജേഷ് പി വേലായുധൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടം, ചീഫ് അസോസിയേറ്റ്- സുഹൈൽ എം. കളറിസ്റ്റ്-ലിജു പ്രഭാകർ, സ്റ്റിൽസ്-അനൂപ് ചാക്കോ, നിദാദ് കെഎൻ, ടൈറ്റിൽ ഡിസൈൻ-കിഷോർ വയനാട്, പോസ്റ്റർ ഡിസൈനർ-യെല്ലോ ടൂത്ത്, പിആർ-എഎസ് ദിനേശ്.