പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശനും വെള്ളിയാഴ്ച വിവാഹിതരായി. യുഎസ് സ്വദേശിയും വിഷ്വൽ ഇഫക്ട് പ്രൊഡ്യൂസറുമായ മെലാനിയെയാണ് സിദ്ധാർത്ഥ് വിവാഹം കഴിച്ചത്.ചെന്നൈയിലെ പുതിയ അപ്പാർട്ട്‌മെന്റിൽ സ്വകാര്യ ചടങ്ങായിരുന്നു വിവാഹം.
പ്രിയദർശൻ, ലിസ്സി, കല്യാണി പ്രിയദർശൻ, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് 6.30നായിരുന്നു വിവാഹം. പ്രിയദർശന്റെ ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിൽ വിഎഫ്എക്‌സ് സൂപ്പർവൈസറായി സിദ്ധാർത്ഥ് പ്രവർത്തിച്ചിരുന്നു. ചിത്രത്തിന് ദേശീയ അവാർഡ് ലഭച്ചിരുന്നു