ദക്ഷിണേന്ത്യയിലെ ബാലതാരമായി ശ്രദ്ധേയയായ അനിഖ സുരേന്ദ്രൻ ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
ശനിയാഴ്ച ഒരു ചെറിയ ടീസർ പുറത്തിറങ്ങി,. അനിഖയും ജോ ആൻഡ് ജോ ഫെയിം മെൽവിൻ ജി ബാബുവും ആണ് പ്രധാന താരങ്ങൾ. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, നന്ദു, അർച്ചന മേനോൻ, ഫുക്രു, ഡെയിൻ ഡേവിസ്, ഋതു, മനോജ് ശ്രീകണ്ഠ, ഷാജു ശ്രീധർ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്. അൻസാർ ഷാ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഷാൻ റഹ്മാനാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ഓ മൈ ഡാർലിംഗ് നിർമ്മിക്കുന്നത്.