ഉദയ്കൃഷ്ണയുടെ രചനയിൽ ഉണ്ണികൃഷ്ണൻ ബി സംവിധാനം ചെയ്ത “ക്രിസ്റ്റഫർ” മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ്. മമ്മൂട്ടി, വിനയ് റായ്, ശരത്കുമാർ, സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, അദിതി രവി, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജനാർദനൻ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, നിതിൻ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡിപിസിഎഡബ്ല്യു എന്ന അന്വേഷണ വിഭാഗത്തിന്റെ തലവനായ ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് നടൻ വിനയ് റായ് ക്രിസ്റ്റഫറിനൊപ്പം മലയാളത്തിൽ അരങ്ങേറ്റം കുറിക്കും. സീതാറാം ത്രിമൂർത്തി എന്ന പ്രതിനായകനായാണ് അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഫായിസ് സിദ്ദിക്ക്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്,