കങ്കണ റണാവത്ത് അടുത്തിടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ബോളിവുഡിൽ നിന്നുള്ള ദമ്പതികൾ തനിക്കെതിരെ ചാരവൃത്തി ചെയ്യുന്നതായി ആരോപിച്ചിരുന്നു. ഇതിന് പിന്നിലുള്ളവരുടെ വീട്ടിൽ വന്ന് മർദിക്കുമെന്നാണ് യുവതി ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു കാസനോവ തന്റെ പിന്നാലെയുണ്ടെന്നും അയാളെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യയാണെന്നും അവർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്. പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ പറഞ്ഞിരിക്കുന്നത് നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്നാണ്. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ ഞാൻ നിങ്ങൾ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് മനസിലാക്കിക്കോളൂവെന്നും കങ്കണ പറഞ്ഞു.