ബാലതാരമായി മലയാളത്തിലും തമിഴിലും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനിഖ സുരേന്ദ്രൻ. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെയാണ് അനിഖ ഇപ്പോൾ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
കൊറിയൻ സിനിമയുടെയും സംഗീതത്തിന്റെയും ആരാധികയായ ഒരു പെൺകുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ‘ഓ മൈ ഡാർലിംഗ്’. ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അനുഗ്രഹീതൻ ആന്റണി, ജോ ആൻഡ് ജോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മെൽവിൻ ജി ബാബുവാണ് ചിത്രത്തിലെ നായകൻ.
ആൽഫ്രഡ് ഡി സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമ്മിക്കുന്നത്. ജിനേഷ് കെ ജോയ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.