സിനിമകളുടെ ഒടിടി റിലീസ് നിയന്ത്രിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചു. കൂടാതെ, തിയേറ്റർ ഹാളുകൾക്ക് പുറത്ത് സിനിമകളോടുള്ള പ്രേക്ഷക പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത് അനുവദിക്കില്ല. ഫിലിം ചേംബർ അസോസിയേഷൻ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ.
തിയറ്റർ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടി റിലീസ് അനുവദിക്കൂ എന്നാണ് തീരുമാനം. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.മുൻകൂട്ടി കരാർ ഒപ്പിട്ട സിനിമകൾക്ക് മാത്രമേ ഇളവ് ലഭിക്കൂ. തിയേറ്റർ വിട്ട് പ്രേക്ഷകരിൽ നിന്ന് റിവ്യൂ എടുക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും സിനിമയുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തൽ.