ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ വൻ ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ഡിസംബർ 30ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കളക്ഷന്റെ കാര്യത്തിലും ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.
ഫെബ്രുവരി 15 മുതൽ ‘മാളികപ്പുറം’ ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബാലതാരം ദേവാനന്ദയാണ് പ്രധാന വേഷം ചെയ്യുന്നത്. ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്.