തെന്നിന്ത്യൻ താരം പ്രഭാസിന്റെയും ബോളിവുഡ് താരം കൃതി സനോണിന്റെയും വിവാഹ നിശ്ചയം അടുത്തയാഴ്ച മാലിദ്വീപിൽ നടക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ പ്രഭാസിന്റെ ടീം ഈ വാർത്തകൾ നിഷേധിച്ചു. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും വിവാഹം കഴിക്കുന്നില്ലെന്നും പ്രഭാസിന്റെ ടീം മാധ്യമങ്ങളോട് പറഞ്ഞു.ആദിപുരുഷിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. അന്നുമുതലാണ് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ ഇരുവരും പ്രണയത്തിലാണെന്ന് കൃതിയുടെ സുഹൃത്തും നടനുമായ വരുൺ ധവാൻ സൂചന നൽകിയതോടെയാണ് ആരാധകർക്കിടയിൽ ഈ ചർച്ചകൾ സജീവമായത്.
ഇവരുടെ വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നേരത്തെ, തങ്ങൾ ഒരു ബന്ധത്തിലല്ലെന്ന് കൃതി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരുന്നു. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കൃതി വ്യക്തമാക്കി.അതേസമയം, പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമാണ് ‘സലാർ’. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ. ശ്രുതി ഹാസനാണ് നായിക.