ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഗന്ധർവ്വ ജൂനിയറിന്റെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. വിഷ്ണു അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലിറ്റിൽ ബിഗ് ഫിലിംസും ജെഎം ഇൻഫോടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുവിൻ കെ വർക്കി പ്രശോഭ് കൃഷ്ണയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. പ്രവീൺ പ്രഭാരം, സുജിൻ സുജാതൻ എന്നിവർ ചേർന്നാണ് തിരക്കഥ. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.