വാലന്റൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയം’ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും.
ചിത്രത്തിന്റെ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രണവ്, കല്യാണി പ്രിയദർശൻ, ദർശന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഹൃദയം’ ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു, കൂടാതെ ബോക്‌സ് ഓഫീസിൽ 50 കോടിയോളം രൂപ നേടിയിരുന്നു.
2022 ജനുവരി 21 ന് തിയേറ്ററുകളിൽ എത്തിയ റൊമാൻസ് ഡ്രാമ മൂവിയുടെ തിരക്കഥ വിനീതും സംഗീതം ഹേഷാം അബ്ദുൾ വഹാബുമാണ്.